x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ന്ദേ​ശ​വു​മാ​യി ആ​ർ​ക്കും പാ​ടാം ക​രോ​ക്കെ ഗാ​നാ​ലാ​പ​ന മ​ത്സ​രം

വെബ് ഡെസ്ക്
Published: August 11, 2026 12:31 AM IST | Updated: August 11, 2026 12:31 AM IST

ഗ്രാ​ൻ​ഡ്ഫി​നാ​ലെ​യും ഗാ​ന​മേ​ള​യും ഗാ​യ​ക​ൻ ഡോ. ​ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ന്മാ​റ: ആ​ല​ത്തൂ​ർ ഹോ​ളി​ഫാ​മി​ലി കോ​ൺ​വ​ന്‍റ് ഹൈ​സ്കൂ​ൾ വി​ദ്യാ​ല​യ​ത്തി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ന്ദേ​ശ​മു​യ​ർ​ത്തി "ആ​ർ​ക്കും പാ​ടാം'ക​രോ​ക്കെ സി​നി​മാ​ഗാ​നാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റ്റി​യ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

"ആ​ർ​ക്കും പാ​ടാം'ഫൗ​ണ്ട​ർ സ​ത്യ​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു സ​ന്ദേ​ശം ന​ൽ​കി. ആ​ല​ത്തൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച് വി​കാ​രി​യും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഗാ​യ​ക​രാ​യ ശ്രു​തി എ​സ്. ബാ​ബു, ഗോ​പി​ക സ​ജി​ത്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​നീ​റ്റ ചി​റ​മേ​ൽ, സ്റ്റാ​ഫ് പ്ര​തി​നി​ധി ര​ശ്മി ബോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​ത്തെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും ഗാ​ന​മേ​ള​യും ഗാ​യ​ക​നും ഡോ​ക്ട​റു​മാ​യ ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു സ​ന്ദേ​ശം ന​ൽ​കി. ഗാ​യ​ക​രാ​യ നി​ശാ​ന്ത്, ലി​ജി​മോ​ൻ, ഗോ​പി​ക സ​ജി​ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന​മേ​ള സം​ഗീ​ത​വി​രു​ന്നാ​യി.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ര​ശ്മി ബോ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nattuvishesham Districtnews Anyone can

Recent News

Corehub Up