x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്കം: അ​ഞ്ചു​പേ​രെ പോലീസ് അ​റ​സ്റ്റു​ചെ​യ്തു


Published: June 11, 2026 06:59 AM IST | Updated: June 11, 2026 06:59 AM IST

വി​ഴി​ഞ്ഞം: മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലെ ത​ർ​ക്കത്തിൽ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. അ​ഞ്ചുപേ​രെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു പേ​ർ​ക്കാ​യു​ള്ള​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യി​ലാ​ണ് ഇ​രു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ​ത്ത​ല്ലി​യ​ത്.

അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തി​ൽ​മൂ​ല സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ (33), ജോ​ൺ ബ്രി​ട്ടോ (21), സ​ന​ൽ രാ​ജ് (18), ഷാ​ജി (28), പു​ല്ലു​വി​ള പു​തി​യതു​റ സ്വ​ദേ​ശി ആ​ൽ​ഫി​ൻ (25) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത് .

കേസിലെ മറ്റു പ്ര​തി​ക​ളാ​യ അ​നു ഡെ​ൻ​സ​ൺ, ക്ലി​ന്‍റ​ൺ, ശ​ര​വ​ണ​ൻ എ​ന്നി​വ​ർ​ക്കാ​യു​ള്ള തെ ര​ച്ചി​ൽ ആ​രം​ഭി​ച്ചു. വി​ഴി​ഞ്ഞം പോ​ലീ​സി​ന്‍റെ റൗ​ഡി​ലി​സ്റ്റി​ൽ​പ്പെ​ട്ട ഫൈ​സ​ൽ ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള വാ​ക്ക് ത​ർ​ക്കം ത​മ്മി​ൽ ത​ല്ലി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റവർ പു​ല്ലു​വി​ള വിവിധ ആശുപത്രിക ളിൽ ചികിത്സതേടി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up