x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​​​ങ്ങ​​​ണ ജം​​​ഗ്ഷ​​​നി​​​ല്‍ ടാ​​​റിം​​​ഗ് പൊ​​​ളി​​​ഞ്ഞു : വെ​​​ള്ള​​​ക്കെ​​​ട്ടും ചെ​​​ളി​​​യും; യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ദു​​​രി​​​തം


Published: June 11, 2026 07:34 AM IST | Updated: June 11, 2026 07:34 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി-​​​വാ​​​ഴൂ​​​ര്‍ റോ​​​ഡും പെ​​​രു​​​ന്തു​​​രു​​​ത്തി-​​​ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ ബൈ​​​പാ​​​സും സം​​​ഗ​​​മി​​​ക്കു​​​ന്ന തെ​​​ങ്ങ​​​ണ ജം​​​ഗ്ഷ​​​നി​​​ല്‍ ടാ​​​റിം​​​ഗ് പൊ​​​ളി​​​ഞ്ഞ് റോ​​​ഡ് ത​​​ക​​​ര്‍​ന്ന നി​​​ല​​​യി​​​ൽ.
ഗ​​​ട്ട​​​റു​​​ക​​​ളി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ടും ചെ​​​ളി​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും കാ​​​ല്‍​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര്‍​ക്കും ദു​​​രി​​​ത​​​മാ​​​യി.

കോ​​​ട്ട​​​യം റോ​​​ഡി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലും റൗ​​​ണ്ടാ​​​ന​​​യ്ക്കു ചു​​​റ്റി​​​ലു​​​മാ​​​ണ് ടാ​​​റിം​​​ഗ് പൊ​​​ളി​​​ഞ്ഞു ത​​​ക​​​ര്‍​ന്ന​​​ത്. മ​​​ഴ ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ റോ​​​ഡി​​​ലെ ടാ​​​റിം​​​ഗ് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ള​​​കി തെ​​​റി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ്. ടാ​​​റിം​​​ഗ് പൊ​​​ളി​​​ഞ്ഞ​​​തോ​​​ടെ ഈ ​​​ജം​​​ഗ്ഷ​​​നി​​​ല്‍ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് അ​​​തി​​​രൂ​​​ക്ഷ​​​മാ​​​ണ്.

പ​​​ഴ​​​ക്കം​​​ചെ​​​ന്ന ജ​​​ല​​​വി​​​ത​​​ര​​​ണ പൈ​​​പ്പു​​​ക​​​ള്‍ പൊ​​​ട്ടു​​​ന്ന​​​തും ജ​​​ല്‍​ജീ​​​വ​​​ന്‍ പൈ​​​പ്പ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കു​​​ഴി​​​ച്ച കു​​​ഴി​​​ക​​​ള്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി മൂ​​​ടാ​​​തി​​​രു​​​ന്ന​​​തും ടാ​​​റിം​​​ഗ് ന​​​ട​​​ത്താ​​​തി​​​രുന്ന​​​തു​​​മാ​​​ണ് റോ​​​ഡ് ചെ​​​ളി​​​ക്കു​​​ള​​​മാ​​​കാ​​​ന്‍ കാ​​​ര​​​ണം.

ജം​​​ഗ്ഷ​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഓ​​​ട​​​ക​​​ളും അ​​​ട​​​ഞ്ഞ് ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ല​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും റോ​​​ഡി​​​ലൂ​​​ടെ വെ​​​ള്ളം ഒ​​​ഴുകു​​​ന്ന​​​തും റോ​​​ഡി​​​ന്‍റെ ത​​​ക​​​ര്‍​ച്ച​​​യ്ക്ക് കാ​​​ര​​​ണ​​​മാ​​​യി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up