x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​​ണി​​​മ​​​ല മേ​​​ജ​​​ർ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം: കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്


Published: June 11, 2026 07:35 AM IST | Updated: June 11, 2026 07:35 AM IST

ക​​​റു​​​ക​​​ച്ചാ​​​ൽ: ഇരുപത്തഞ്ച് വ​​​ർ​​​ഷം മു​​​മ്പ് തു​​​ട​​​ങ്ങി​​​യ​​​തും ഇ​​​തു​​​വ​​​രെ 50 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ ചി​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടും പാ​​​തി​​​വ​​​ഴി​​​യി​​​ൽ മു​​​ട​​​ങ്ങി​​​യ​​​തു​​​മാ​​​യ മ​​​ണി​​​മ​​​ല മേ​​​ജ​​​ർ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് വെ​​​ള്ളാ​​​വൂ​​​ർ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
വെ​​​ള്ളാ​​​വൂ​​​ർ, വാ​​​ഴൂ​​​ർ, മ​​​ണി​​​മ​​​ല, ചെ​​​റു​​​വ​​​ള്ളി ആ​​​നി​​​ക്കാ​​​ട് എ​​​ന്നീ അ​​​ഞ്ച് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി മു​​​ട​​​ങ്ങി​​​യി​​​ട്ട് നാ​​​ളു​​​ക​​​ളാ​​​യെ​​​ന്ന് യോ​​​ഗം ചൂ​​​ണ്ടിക്കാ​​​ട്ടി.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സ്റ്റാ​​​ന്‍ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. അ​​​ജി​​​ത് മു​​​തി​​​ര​​​മ​​​ല യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​വി. തോ​​​മ​​​സു​​​കു​​​ട്ടി, ഹൈ​​​പ​​​വ​​​ർ​​​ ക​​​മ്മി​​​റ്റി​​​യം​​​ഗം അ​​​ഡ്വ. പി.​​​സി. മാ​​​ത്യു, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ജോ​​​യി മാ​​​ൻ​​​കു​​​ഴി​​​യി​​​ൽ, ബേ​​​ബി​​​ച്ച​​​ൻ പി​​​ച്ച​​​നാ​​​ട്ട്, മാ​​​ത്തു​​​ക്കു​​​ട്ടി നെും​​​തോ​​​ട്ട​​​ത്തി​​​ൽ, റോ​​​ബി​​​ൻ ആന്‍റ​​​ണി, സി​​​ബി​​​ച്ച​​​ൻ പ​​​ടി​​​ഞ്ഞാ​​​റേ​​​മുറി, ശ​​​ശി പെ​​​രു​​​പ്രാ​​​ൽ, ജി​​​ജി അ​​​ഞ്ചാ​​​നി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up