കോടിമത പഴയ പാലത്തിനു സമീപം റോഡില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ്
കോട്ടയം: കോടിമത പാലത്തിന് സമീപം അപകടസാധ്യത കണക്കിലെടുത്ത് റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ചങ്ങനാശേരി ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിന്റെ പ്രവേശന ഭാഗത്താണ് മണ്ണ് താഴേക്കിരുന്ന് ഉപരിതലം അപകടകരമായി ചെരിഞ്ഞിരിക്കുന്നത്.
മഴ ശക്തമായതോടെ റോഡ് ഇരുന്ന് പോയത് വാഹനങ്ങൾക്ക് അപകടകെണിയായിരിക്കുകയാണ്. സ്ഥലപരിചയമില്ലാത്തവരും രാത്രിയിൽ എത്തുന്ന വാഹനങ്ങൾക്കുമാണ് ഏറെ പ്രതിസന്ധി. മുമ്പ് ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. താഴ്ന്ന ഭാഗത്തെ മണ്ണ് നീക്കി ഇവിടെ വീണ്ടും മണ്ണ് നിറച്ച് റീടാറിംഗ് ചെയ്തെങ്കിലേ റോഡ് സഞ്ചാര യോഗ്യമാകൂ.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സ്പീക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Tags : Local News Nattuvishesham Kottayam