ചങ്ങനാശേരി: കേരള സര്‍ക്കാരിന്റെ മദ്യ-ലഹരിക്കെതിരേയുള്ള ഓപ്പറേഷന് തൂഫാന് പദ്ധതി (ലഹരിവേട്ട)യെ കെസിബിസി മദ്യലഹരിവിരുദ്ധ ചങ്ങനാശേരി അതിരൂപതാ സമിതി യോഗം പ്രസിഡന്റ് ജെ.ടി. റാംസേയുടെ അധ്യക്ഷതയില്‍ കൂടി സ്വാഗതം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. ജിന്‍സ് ചോരേട്ട് ഉദ്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ വിഷയാവതരണം നടത്തി.
അതിരൂപതാ ഭാരവാഹികളായ ബേബിച്ചന് പുത്തന്‍പറമ്പില്‍, ടി.എം. മാത്യു, പാപ്പച്ചന് നേര്യംപറമ്പില്‍, കെ.പി. മാത്യു, സിന്നിച്ചന്‍ മാത്യു, ഷാജി വാഴേപ്പറമ്പില്‍, ബേബിച്ചന് തടത്തില്‍, സിബി പാറപ്പായി, സെബാസ്റ്റ്യന്‍ ഞാറക്കാട്ടില്‍, ജോണ്സണ് കുമരംകരി, സിസി അമ്പാട്ട്, റോസമ്മ പാറക്കടവില്‍, റോസമ്മ കാടാശേരി എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam