എംജി സര്‍വകലാശാല വിസി ഡോ. ഡി. മാവൂതു, ഗവർണർ രാജേന്ദ്ര അര്‍ലേക്കറിനെ സന്ദര്‍ശിക്കുന്നു.
കോട്ടയം: എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത് ഗവർണർ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. സര്‍വകലാശാല പ്രധാന കാമ്പസില്‍ പുതിയ സ്കൂളുകൾ, ഡിപ്പാര്‍ട്ട്മെന്റുകൾ, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന്റെ ആവശ്യകത വൈസ് ചാന്‍സലര്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.
പഠനത്തിനും ഗവേഷണത്തിനുമായി മികച്ച അന്തരീക്ഷം കാമ്പസില്‍ സൃഷ്ടിക്കുമെന്നും ഇതിനായുള്ള പദ്ധതികള്‍ക്ക് ഗവർണറുടെ പിന്തുണ തേടിയെന്നും വൈസ് ചാൻസലർ അറിയിച്ചു.
Tags : Local News Nattuvishesham Kottayam