കൊച്ചി: ഫ്രഞ്ച് കലാകാരി ഹനാന് ബെനംമാറിന്റെ ലിനോകട്ട് ഗ്രാഫിക് പ്രിന്റുകള്‍ കീറിയെറിഞ്ഞ സംഭവത്തില്‍ പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ലളിതകലാ അക്കാഡമിയുടെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് കലാസൃഷ്ടികള്‍ കീറിയെറിഞ്ഞ ആര്‍ട്ടിസ്റ്റ് പി.എച്ച്. ഹോചിമിന്‍, സുധാംശു എന്നിവരൊയണ് ചോദ്യം ചെയ്യുക. അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
കേരള ലളിതകലാ അക്കാഡമിയുടെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന അന്യവത്കൃത ഭൂമിശാസ്ത്രങ്ങള്‍ എന്ന പ്രദര്‍ശനത്തില്‍ ഹനാന് ബെനംമാറിന്റെ കലാസൃഷ്ടിയില് അസഭ്യ പ്രയോഗങ്ങളുണ്ടെന്ന് കണിച്ചാണ് ആര്‍ട്ടിസ്റ്റ് പി.എച്ച്.ഹോചിമിന്‍ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയത്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സുധാംശു എന്നാ കലാപ്രവര്‍ത്തകനും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ലൈവ് ഇട്ടുകൊണ്ടാണ് ഇവര്‍ ഇവിടെ എത്തിയതും പ്രിന്റുകള്‍ കീറിക്കളഞ്ഞതും. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നോര്‍വെയിലെ തീവ്രവലത് സമൂഹത്തില്‍നിന്ന് നേരിട്ട അധിക്ഷേപ പ്രസ്താവങ്ങള്‍ ഉള്‍പ്പെടുത്തിയ ലിനോ കട്ടുകളുടെ മലയാളം ഗൂഗിള്‍ പരിഭാഷകളാണ് പ്രദര്‍നത്തില്‍ ഉണ്ടായിരുന്നത്.
Tags : Kerala Police