x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ എ​എ​സ്ഐ​യെ ആ​ക്ര​മി​ച്ച് പ്ര​തി ര​ക്ഷ​പ്പെ​ട്ടു


Published: June 17, 2026 06:04 AM IST | Updated: June 17, 2026 06:04 AM IST

കു​ണ്ട​റ : പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ എ​എ​സ്ഐ​യെ ആ​ക്ര​മി​ച്ചു പ്ര​തി ര​ക്ഷ​പ്പെ​ട്ടു. കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ച​വ​റ സ്വ​ദേ​ശി​യാ​യ ബി​ജു​വി​നെ ആ​ക്ര​മി​ച്ചി​ട്ടാ​ണ് പ​തി​നെ​ട്ടു​വ​യ​സു​ള്ള ജോ​മോ​ൻ ര​ക്ഷ​പ്പെ​ട്ട​ത്.

ജോ​മോ​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ജോ​മോ​നെ അ​ന്വേ​ഷി​ച്ചു വീ​ട്ടി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. എ​എ​സ്ഐ​യോ​ട് പ​രാ​തി​ക്കു തെ​ളി​വു​ണ്ടോ എ​ന്നു ചോ​ദി​ച്ചു അ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ട് ഇ​രു​ട്ടി​ൽ മ​റ​ഞ്ഞു. പ്ര​തി​യെ ഇ​തു​വ​രെ പി​ടി​ച്ചി​ട്ടി​ല്ല.

ക​ല്ല​ട മേ​ഖ​ല​യി​ലെ സ്ഥി​രം ഒ​രു പ്ര​ശ്ന​ക്കാ​ര​നാ​ണ് പ്ര​തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ ഒ​ളി​ഞ്ഞു നോ​ക്കു​ക, ക​യ​റി പ​തി​യി​രി​ക്കു​ക, സ്ത്രീ​ക​ളെ അ​വ​രു​ടെ റൂ​മി​ൽ ക​യ​റി ശ​ല്യം ചെ​യ്യു​ക തു​ട​ങ്ങി നി​ര​ന്ത​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​യ വ്യ​ക്തി​യാ​ണ് ഇ​യാ​ൾ. കു​റെ നാ​ളു​ക​ളാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ര​ക്ഷ​പ്പെ​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.
എ​ന്നാ​ൽ ഇ​പ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ പ്ര​തി​ക്കെ​തി​രേ ല​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ഇ​തി​നു​മു​മ്പും വ​ലി​യ മ​തി​ലു​ക​ളും ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽ നി​ന്നും ഒ​ക്കെ ചാ​ടി​യ പ്ര​തി​യു​ടെ വി​ഷ​യം പൊ​തു​സ​മൂ​ഹ​ത്തി​ലും വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലും ച​ർ​ച്ച​യാ​യി​രു​ന്നു. സ്പൈ​ഡ​ർ​മാ​നെ പോ​ലെ​യാ​ണ് ഇ​യാ​ളു​ടെ രീ​തി എ​ന്നാ​ണ് പോ​ലീ​സു​കാ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും പ്ര​തി ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്. എ​എ​സ്ഐ​യു​ടെ വ​ല​തു ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

 

K-Rail Survey

Tags : nattu vishesham investigate attacked and then defended

Recent News

Corehub Up