x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​എ​സ്ഐ​എ​സ്‌​സി റീ​ജ​ണ​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് "രം​ഗോ​ത്സ​വ് 2026'

വെബ് ഡെസ്ക്
Published: September 20, 2026 03:06 AM IST | Updated: September 20, 2026 03:06 AM IST

എ​എ​സ്ഐ​എ​സ്‌​സി കേ​ര​ള റീ​ജ​ണ​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് "രം​ഗോ​ത്സ​വ് 2026' ന്‍റെ സമാപന സമ്മേളനം ച​ല​ച്ചി​ത്ര​താ​രം സു​ധീ​ർ ക​ര​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

നാ​ലാ​ഞ്ചി​റ: സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന എ​എ​സ്ഐ​എ​സ്‌​സി കേ​ര​ള റീ​ജ​ണ​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് രം​ഗോ​ത്സ​വ് 2026 സ​മാ​പി​ച്ചു. ച​ല​ച്ചി​ത്ര​താ​രം സു​ധീ​ർ ക​ര​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വോ​ദ​യ വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൽ ജോ​ൺ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്ഗേ​ൾ ബി.​ആ​ർ. ശ്രീ​ദേ​വി നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

എ​എ​സ്ഐ​എ​സ്‌​സി കേ​ര​ള റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​ൽ​വി ആ​ന്‍റ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ല​യോ​ള സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ, സ​ർ​വോ​ദ​യ വി​ദ്യാ​ല​യ ബ​ർ​സാ​ർ ഫാ. ​ഏ​ബ്ര​ഹാം ഉ​ഴ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടെ​റി​ൻ ജോ​സ​ഫും പ​ങ്കെ​ടു​ത്തു. 25 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Rangotsav 2026

Recent News

Corehub Up