x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​നാ​ച​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 20, 2026 03:52 AM IST | Updated: September 20, 2026 03:52 AM IST

അ​ന്താ​രാ​ഷ്ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​നാ​ച​ര​ണം ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം :പ​രി​സ്ഥി​തി പ​ദ്ധ​തി​യാ​യ ല​വ്ദാ​തോ​സി - ഭൂ​മി​ക്കൊ​രു കു​ട​യു​ടെ ഭാ​ഗ​മാ​യി ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ലും ബെ​ന്‍​സി​ഗ​ര്‍ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗും സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗും ചേ​ര്‍​ന്ന് അ​ന്താ​രാ​ഷ്ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​നം ആ​ച​രി​ച്ചു.

ബി​ഷ​പ് ജെ​റോം തീ​ര​ദേ​ശ റോ​ഡി​ല്‍ കൊ​ല്ലം ബീ​ച്ച് മു​ത​ല്‍ പോ​ര്‍​ട്ട് കൊ​ല്ലം വ​രെ​യു​ള്ള റോ​ഡാ​ണ് പ്ലാ​സ്റ്റി​ക്, സി​ഗ​റ​റ്റ് വേ​സ്റ്റു​ക​ള്‍ എ​ന്നി​വ മാ​റ്റി ശു​ചീ​ക​രി​ച്ച​ത്. ശു​ചീ​ക​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ട​ല്‍​ത്തീ​ര​ങ്ങ​ളും മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളി​ല്‍ നി​ന്ന് മു​ക്ത​മാ​ക്കാ​നും സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്താ​നു​മാ​ണ് ഈ ​ദി​വ​സം നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി പ​റ​ഞ്ഞു.

തീ​ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ന്‍​സ​ര്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ഒ​രു കാ​ര​ണം തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൈ​ക്രോ​പ്ലാ​സ്റ്റി​ക്കി​ന്റെ അം​ശം കൂ​ടു​ന്ന​താ​ണെ​ന്നും അ​തി​നാ​ല്‍ ശു​ചീ​ക​ര​ണം ഓ​രോ വ്യ​ക്തി​യി​ല്‍ നി​ന്നും കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നും തു​ട​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബെ​ന്‍​സി​ഗ​ര്‍ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്, സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗ് ഡ​യ​റ​ക്‌ടർ‍ ഫാ. ​ഷാ​നി ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ രൂ​പ​ത അ​സോ​സി​യേ​റ്റ് പി​ആ​ര്‍​ഒ ജോ​ര്‍​ജ് എ​ഫ.് സേ​വ്യ​ര്‍ വ​ലി​യ​വീ​ട്, ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജീ​ന മേ​രി, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ര്‍ സി​ര്‍​ള മേ​രി, സി​സ്റ്റ​ര്‍ ഫ്ര​ഡി​ന മേ​രി, കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി​ന്‍​സി ബൈ​ജു, കെ​ആ​ര്‍​എ​ല്‍​സി​ബി​സി വി​മ​ന്‍​സ് വിം​ഗ് രൂ​പ​ത സെ​ക്ര​ട്ട​റി ജ​യി​ന്‍ ആ​ന്‍​സി​ല്‍ ഫ്രാ​ന്‍​സി​സ്, സി​എ​ല്‍​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് റീ​ത്ത ദാ​സ്, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ ആ​ന്റ​ണി, സെ​ക്ര​ട്ട​റി എ.​ജെ ഡി​ക്രൂ​സ്, ന​ന്മ​മ​രം ഗ്ലോ​ബ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ സ്റ്റേ​റ്റ് കോ ​- ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പ​ളം, ഋ​ഷി​കേ​ശ് ആ​ര്‍​ട്ട് ഗാ​ല​റി ക്യു​റേ​റ്റ​ര്‍ ശി​ല്പി ഗു​രു​പ്ര​സാ​ദ്, ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ പ്രോ​ഗ്രാം കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു ബെ​ന​ഡി​ക്റ്റ്, മൂ​ന്നാം സ​ഭ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​സ്റ്റി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​ക​ളും വോ​ള​ന്‍റിയ​ര്‍​മാ​രും ബി​ഷ​പ് ജെ​റോം തീ​ര​ദേ​ശ റോ​ഡി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.

Tags : District News Nattuvishesham Coastal cleanup day

Recent News

Corehub Up