പെരിന്തൽമണ്ണയിൽ നടത്തിയ ഓട്ടോറിക്ഷാ തൊഴിലാളികൾക്കുള്ള പരിശീലന ക്ലാസ്.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ട്രാഫിക് എൻഫോഴ്സ്മെന്റും ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റും സംയുക്തമായി ഓട്ടോ തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി. പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിശീലനം ട്രാഫിക് എസ്ഐ കബീർ, എസ്ഐ മനോജ് മംഗലശേരി, പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ കുമാർ, പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, സനൂബ് തട്ടാരക്കാട് എന്നിവർ പ്രസംഗിച്ചു. ഷെമീർ കൽപ്പകഞ്ചേരി നേതൃത്വം നൽകി.