ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര മനഃശാസ്ത്ര സമ്മേളനം ഡോ.പി.കെ. റഹീമുദീന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മനഃശാസ്ത്രരംഗത്തെ പുതിയ ഗവേഷണങ്ങള്‍ക്കും അക്കാദമിക സംവാദങ്ങള്‍ക്കും വേദിയൊരുക്കി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര മനഃശാസ്ത്രസമ്മേളനം സംഘടിപ്പിച്ചു. കോളജിലെ പിജി ആന്‍ഡ് റിസര്‍ച്ച് സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്.
ഡോ.പി.കെ. റഹീമുദീന് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, സമ്മേളന കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. വി.എ. അജിത, ഡോ.വി.എസ്. വന്ദന, പി.ജി. നിമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡോ. മാത്യു പോള്‍ ഊക്കന്‍, സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രമുഖ മനശാസ്ത്രജ്ഞരായ ഡോ.പി.കെ. റഹീമുദീന്, നിജി വിജയന്, ഡോ. ഷെറിന് പി. ആന്റണി, ജെയ്സണ്‍ ആലപാട്ട്, ഡോ.എ.സി. പ്രിയദര്‍ശിനി എന്നിവര്‍ മനഃശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
Tags : NattuVishesham DistrictNews