x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ ശി​ശു​സൗ​ഹൃ​ദ വാ​ർ​ഡു​മാ​യി സ്മൈ​ൽ ട്രെ​യി​ൻ

വെബ് ഡെസ്ക്
Published: September 20, 2026 05:06 AM IST | Updated: September 20, 2026 05:06 AM IST

ന​വീ​ക​രി​ച്ച സ്മൈ​ൽ ട്രെ​യി​ൻ വാ​ർ​ഡ് ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഡോ. ​സൂ​സ​ന്ന ഷാ​ഫ​ർ നിർവഹിക്കുന്നു.

തൃ​ശൂ​ർ: മു​റി​ച്ചു​ണ്ടു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​റി​യാ​ത്ത പു​ഞ്ചി​രി സ​മ്മാ​നി​ക്കു​ന്ന ജൂ​ബി​ലി മി​ഷ​നി​ൽ, ഇ​ത്ത​രം കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ക്കാ​ൻ ജൂ​ബി​ലി പു​ഞ്ചി​രി​പാ​ത (ജൂ​ബി​ലി സ്മൈ​ൽ പോ​ർ​ട്ടി​ക്കോ) എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വാ​ർ​ഡ് തു​റ​ന്നു.

ആ​ശു​പ​ത്രി​യു​ടെ പ്ലാ​റ്റി​നം​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും മു​റി​ച്ചു​ണ്ട് ശ​സ്ത്ര​ക്രി​യാ​ചെ​ല​വു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന സ്മൈ​ൽ ട്രെ​യി​നി​ന്‍റെ ജൂ​ബി​ലി​യി​ലെ സേ​വ​ന​ങ്ങ​ളു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ 20 കി​ട​ക്ക​ക​ളു​ള്ള വാ​ർ​ഡ് സ​ജ്ജ​മാ​ക്കി​യ​ത്.

പു​തി​യ വാ​ർ​ഡി​ന്‍റെ ആ​ശീ​ർ​വാ​ദം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. സ്മൈ​ൽ ട്രെ​യി​ൻ​പ്ര​സി​ഡ​ന്‍റ് ഡോ. ​സൂ​സ​ന്ന ഷാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലി മി​ഷ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടെ​റി​ൻ മു​ല്ല​ക്ക​ര, ജൂ​ബി​ലി​യി​ലെ മു​റി​ച്ചു​ണ്ടു പ​രി​ച​ര​ണ​കേ​ന്ദ്ര​മാ​യ ചാ​ൾ​സ് പി​ൻ​റോ സെ​ന്‍റ​ർ മേ​ധാ​വി ഡോ. ​പി.​വി. നാ​രാ​യ​ണ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ൽ, ഡോ. ​വ​സ​ന്ത് രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ളി​സ്ഥ​ലം, ആ​ധു​നി​ക ന​ഴ് സിം​ഗ് സ്റ്റേ​ഷ​ൻ, പ്രൊ​സീ​ജ​ർ റൂം ​എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണു വാ​ർ​ഡി​ലു​ള്ള​ത്. മു​റി​ച്ചു​ണ്ട് സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​യും നേ​ട്ട​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ സ്മൈ​ൽ ട്രെ​യി​ൻ സം​ഘം ഗ​വേ​ഷ​ണ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ഗ​വേ​ഷ​ണ​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ഡി.​എം. വാ​സു​ദേ​വ​ൻ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​ആ​ർ. വ​ർ​ഗീ​സ്, പ​ദ്ധ​തി​യു​ടെ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റാ​യ ഡോ. ​അ​ല​ക്സ് ജോ​ർ​ജ് എ​ന്നി​വ​ർ ഗ​വേ​ഷ​ണ പ​ഠ​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.
തു​ട​ർ​പ​ഠ​ന ഗ​വേ​ഷ​ണ​നി​ർ​ദേ​ശം കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​സു​രേ​ഷ് കു​മാ​റും ഡോ. ​ദി​ലീ​പ് വി​ജ​യ​നും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up