x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ൽ പോ​ലിസ് മ​ർ​ദി​ച്ചെ​ന്ന്; നി​ഷേ​ധി​ച്ച് പൊ​ലി​സ്

വെബ് ഡെസ്ക്
Published: September 20, 2026 05:10 AM IST | Updated: September 20, 2026 05:10 AM IST

പ്രതീകാത്മക ചിത്രം

നി​ല​ന്പൂ​ർ:​ നി​ല​ന്പൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും പ​രാ​തി​ക്കാ​ര​നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും പൊ​ലി​സ്. നി​ല​ന്പൂ​ർ ടൗ​ണി​ൽ സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചുക​ട​ക്കു​ക​യാ​യി​രു​ന്ന ആ​ളെ കാ​ർ ത​ട്ടി​യ​തി​നെത്തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും അ​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രേ നി​ല​ന്പൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഒ​രു പൊ​ലി​സു​കാ​ര​ൻ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​രാ​യ യു​വാ​ക്ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നി​ല​ന്പൂ​ർ മി​ൽ​മ ബൂ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ കാ​ർ    സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ  ത​ട്ടി​യ​തി​നെത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ കാ​ട്ടു​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ കാ​ഞ്ഞി​രാ​ല ഫ​ർ​ഷി​ദ്, കാ​ഞ്ഞി​രാ​ല ഷ​ഫീ​ക്ക് എ​ന്നി​വ​ർ​ക്കെ​തി​രേ  കേ​സെ​ടു​ക്കു​ക​യും  ഇ​ന്നോ​വ കാ​ർ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. പൊ​ലി​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ലും  കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ സ​മ​യം സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് നി​ല​ന്പൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ത​ന്നെ സ്റ്റേ​ഷ​നി​ലെ പി.​സി. ഷ​ഫീ​ഖ് എ​ന്ന പൊ​ലി​സു​കാ​ര​ൻ മ​ർ​ദി​ച്ച​താ​യി  കാ​ഞ്ഞി​രാ​ല ഫ​ർ​ഷി​ദ് ആ​രോ​പി​ച്ചു.  മ​റ്റ് പൊ​ലി​സു​കാ​ർ ത​ട​യാ​ൻ ഇ​ട​പെ​ട്ടി​ല്ലെ​ന്നും ത​ന്നെ മ​ർ​ദി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ സ​ഹോ​ദ​ര​നെ​യും ഇ​ദ്ദേ​ഹം അ​ടി​ച്ചു​വെ​ന്നും ഫ​ർ​ഷി​ദ് പ​റ​യു​ന്നു.


ഇ​യാ​ൾ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഇ​യാ​ളു​ടെ പ​രാ​തി​യി​ലും പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്റ്റേ​ഷ​നി​ലെ സ​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ആ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​കു​മെ​ന്ന് പ​രാ​തി​ക്കാ​ര​നും പൊ​ലി​സും പ​റ​യു​ന്നു.

Tags : District News Nattuvishesham Allegation police

Recent News

Corehub Up