x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടി ബീ​ച്ചി​ന് പു​തു​ജീ​വ​ന്‍

വെബ് ഡെസ്ക്
Published: September 20, 2026 05:11 AM IST | Updated: September 20, 2026 05:11 AM IST

കോ​ട്ടി​ക്കു​ളം കൊ​ടി ബീ​ച്ച് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്നു.

ഉ​ദു​മ: കേ​ള ക​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളും നാ​ട്ടു​കാ​രും കൈ​കോ​ര്‍​ത്തു. മാ​ലി​ന്യ​ങ്ങ​ളൊ​ഴി​ഞ്ഞ് കോ​ട്ടി​ക്കു​ളം കൊ​ടി ബീ​ച്ചി​ന് പു​തു​ജീ​വ​ന്‍. കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല, ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഓ​ഷ്യ​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​ര്‍​വീ​സ​സ് (ഇ​ന്‍​കോ​യി​സ്), കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ന്‍​ഡ് ഓ​ഷ്യ​ന്‍ സ്റ്റ​ഡീ​സ് (കു​ഫോ​സ്), ഉ​ദു​മ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ള​മെ​ടു​ത്ത് ബീ​ച്ച് ശു​ചീ​ക​രി​ച്ച​ത്.

സ്വ​ച്ഛ് സാ​ഗ​ര്‍, സു​ര​ക്ഷി​ത് സാ​ഗ​ര്‍ എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ക​ട​ലും തീ​ര​ദേ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി.​നി​ധി​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ജി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​എ.​വി. സി​ജി​ന്‍ കു​മാ​ര്‍, ടെ​ക്നി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​വി.​സു​ധീ​ഷ്, ഇ​ന്‍​കോ​യി​സ് സ​യ​ന്‍റി​സ്റ്റ് ഡോ.​എ.​ജി.​നി​ധീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up