x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പന്നിയങ്കര ടോ​ൾ​പ്ലാ​സയിൽ ഉ​പ​രോ​ധ​സ​മ​രം: നിജസ്ഥിതിയറിയാൻ എ​ഡി​എം നേരിട്ടെത്തി

വെബ് ഡെസ്ക്
Published: September 20, 2026 03:54 AM IST | Updated: September 20, 2026 03:54 AM IST

എ​ഡി​എം എ. ​അ​ബ്ദു​ൾ ല​ത്തീ​ഫ് ടോ​ൾ​ക​മ്പ​നി അ​ധി​കൃ​ത​രും സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സൗ​ജ​ന്യ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യ​വേ​ദി​യും വ്യാ​പാ​രി സം​ര​ക്ഷ​ണ​സ​മി​തി​യും ടോ​ൾ​പ്ലാ​സ ഉ​പ​രോ​ധി​ച്ചു.

ബോ​ബ​ൻ ജോ​ർ​ജ്, ജി​ജോ അ​റ​യ്ക്ക​ൽ, സി.​കെ. അ​ച്യു​ത​ൻ, സു​രേ​ഷ് വേ​ലാ​യു​ധ​ൻ, മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട്, ഷി​ബു ജോ​ൺ, സ​തീ​ഷ് ചാ​ക്കോ, സ​ഫ​ർ ഇ​മ്മേ​രി​യാ​സ്, സ​ലിം ത​ണ്ടി​ലോ​ട്, കെ.​ശി​വ​ദാ​സ്, ജ​നാ​ർ​ദ​ന​ൻ താ​ളി​ക്കോ​ട്,ജോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ട​ക്ക​ഞ്ചേ​രി പൊ​ലി​സെ​ത്തി സ​മ​ര​ക്കാ​രെ നീ​ക്കി. ഇ​തേ​തു​ട​ർ​ന്ന് എ​ഡി​എം എ. ​അ​ബ്ദു​ൾ ല​ത്തീ​ഫ് സ്ഥ​ല​ത്തെ​ത്തി. ടോ​ൾ അ​ധി​കൃ​ത​രും സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ക​ള​ക്ട​റേ​റ്റി​ലെ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം ന​ട​പ്പി​ലാ​ക്കാ​മെ​ന്ന് ടോ​ൾ അ​ധി​കൃ​ത​ർ വീ​ണ്ടും ഉ​റ​പ്പു​ൽ​കി​യി​ട്ടു​ണ്ട്.

ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ്ര​വേ​ശ​ന​പാ​സ് പു​തു​ക്കി​യാ​ൽ മ​തി​യെ​ന്നും ഒ​ന്നി​ൽ​കൂ​ടു​ത​ൽ വാ​ഹ​ന​മു​ള്ള​വ​ർ​ക്കും സൗ​ജ​ന്യം ന​ൽ​കു​മെ​ന്നും പ​റ​യു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up