കരിമ്പ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വിശകലന കൺവെൻഷൻ യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു.
കല്ലടിക്കോട്: നിയമലംഘനങ്ങൾ ആരുനടത്തിയാലും അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ ശക്തമാണെന്നു യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി. സർക്കാർ അധികാരമേറ്റ് 100 ദിവസം തികയ്ക്കുന്ന ഈ കാലഘട്ടത്തിൽ അഴിമതിക്കാരേയും അവരെ സഹായിക്കുന്നവരേയും നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കരിമ്പ പഞ്ചായത്തിലെ വെട്ടം വാർഡിലെ ഉപതെരഞ്ഞെടുപ്പ് വിശകലന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, എ. അച്യുതൻ, പി.കെ. അബ്ദുള്ളക്കുട്ടി, സി.എം. നൗഷാദ്, ശശികുമാർ, ആന്റണി മതിപ്പുറം, സ്ഥാനാർഥി അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews