x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 10, 2026 01:09 AM IST | Updated: August 10, 2026 01:09 AM IST

ഇ​ജാ​ജു​ൽ ഹ​ഖ്

 കാ​ല​ടി: പി​രാ​രൂ​രി​ൽ 50 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി ഇ​ജാ​ജു​ൽ ഹ​ഖ് (29) അ​റ​സ്റ്റി​ലാ​യി. അ​സാ​മി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം തൃ​ശൂ​രി​ൽ എ​ത്തി​യ ശേ​ഷം പി​രാ​രൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ട്രോ​ളി ബാ​ഗി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഞ്ച് സോ​പ്പു​പെ​ട്ടി​ക​ളി​ലാ​യാണ് ഹെ​റോ​യി​ൻ വ ച്ചിരുന്നത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പി​ടി​കൂ​ടി​യ ലഹരിമ​രു​ന്നി​ന് വി​പ​ണി​യി​ൽ 15 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് വി​റ്റ ശേ​ഷം പി​റ്റേ​ന്ന് ത​ന്നെ വി​മാ​ന​ത്തി​ൽ ആ​സാ​മി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up