x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു​നേ​രേ ന​ട​ന്ന കൈ​യേ​റ്റം അ​പ​ല​പ​നീ​യം: കോ​ൺ​ഗ്ര​സ്


Published: April 7, 2026 04:30 AM IST | Updated: April 7, 2026 04:30 AM IST

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് ക​രി​മാ​ൻ​തോ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ൽ പ്ര​സം​ഗി​ച്ചു​കൊ​ണ്ടു​നി​ന്ന വ​നി​താ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​വി.​അ​ന്പി​ളി​ക്കു​നേ​രെ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​തി​ക്ര​മം അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ജ​ന​രോ​ക്ഷം ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലാ​ണ് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ എം.​വി. അ​ന്പി​ളി​ക്കു​നേ​രെ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ന്‍റെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഒ​രു വ​നി​ത​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ​യാ​ണ് രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​ത്തി​നു തു​നി​ഞ്ഞ​ത്.

പ്ര​സം​ഗി​ച്ചു​കൊ​ണ്ടു നി​ന്ന അ​ന്പി​ളി​യെ ത​ട​യു​ക​യും മൈ​ക്ക് പി​ടി​ച്ചു വാ​ങ്ങി കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടൂ​ർ പ്ര​കാ​ശ് റ​വ​ന്യു​മ​ന്ത്രി​യാ​യി​രി​ക്ക​വേ ന​ൽ​കി​യ കോ​ന്നി പ​ട്ട​യം റ​ദ്ദാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ത്തു​വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടും പ​ട്ട​യം പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​നി​ട​യാ​ക്കി​യ​ത്. യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ തു​റ​ന്നു കാ​ട്ടു​ന്പോ​ൾ സി​പി​എം കാ​ട്ടു​ന്ന അ​സ​ഹി​ഷ്ണു​ത​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം ഹീ​ന കൃ​ത്യ​ങ്ങ​ളെ​ന്ന് റോ​ബി​ൻ പീ​റ്റ​ർ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വം ന​ട​ന്ന് ഒ​രു​ദി​വ​സ​മാ​യി​ട്ടും ഇ​തി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ശ​ക്ത​മാ​യ ജ​ന​രോ​ക്ഷ​മാ​ണ് ഇ​ന്ന​ലെ അ​തു​ന്പു​കു​ള​ത്തു​ണ്ടാ​യ​തെ​ന്നും റോ​ബി​ൻ പീ​റ്റ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷം കോ​ന്നി​ക്ക് വി​ക​സ​ന മു​ര​ടി​പ്പാ​യി​യി​രു​ന്നു​വെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് കോ​ന്നി​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യി​രി​ക്ക​വേ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ളു​ടെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ക മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി ചെ​യ്ത​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

പു​തി​യ ഒ​രു പ​ദ്ധ​തി പോ​ലും ന​ട​പ്പാ​ക്കു​വാ​ൻ ഇ​ട​ത് എം​എ​ൽ​എ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. മാ​ത്ര​മ​ല്ല മു​ൻ​പു​ണ്ടാ​യി​രു​ന്ന​വ​യു​ടെ സ്ലാ​ബ് മാ​റ്റി സ്വ​ന്തം പേ​ര് എ​ഴു​തി​വ​യ്ക്കാ​നാ​ണ് നി​ല​വി​ലെ എം​എ​ൽ​എ ശ്ര​മി​ച്ച​ത്. ഏ​ഴു​വ​ർ​ഷം എം​എ​ൽ​എ ആ​യി​രു​ന്നി​ട്ടും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത പ​ദ്ധ​തി​ക​ൾ ക​ഴി​ഞ്ഞ​മാ​സം പ്ര​ഖ്യാ​പി​ച്ച​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​ണ്.

ചി​റ്റൂ​ർ​ക്ക​ട​വ് പാ​ലം, ആ​വ​ണി​പ്പാ​റ​പ്പാ​ലം തു​ട​ങ്ങി​യ​വ ഉ​ദാ​ഹ​ര​ണ​മാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ന് ത​ട്ടാ​ക്കു​ടി​യി​ല​ട​ക്കം വേ​ലി നി​ർ​മി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്‌​തി​ല്ല. പ​ട്ട​യ പ്ര​ശ്‌​നം ഇ​പ്പോ​ഴും പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ​യി​രി​ക്കു​ന്നു. വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ൾ​ക്കും ക​പ​ട വി​ക​സ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് കോ​ന്നി​യി​ലെ ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​ക​ത​ന്നെ ചെ​യ്യെ​ന്നും അ​വ​ർ​പ​റ​ഞ്ഞു.

എ​ഐ​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം രു​ദ്ര​രാ​ജു, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ , കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Attack on female district panchayat

Recent News

Corehub Up