x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ളാ​ഞ്ചേ​രി​യി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​തി പി​ടി​യി​ൽ


Published: November 6, 2025 05:19 AM IST | Updated: November 6, 2025 05:19 AM IST

വ​ളാ​ഞ്ചേ​രി:​ ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ വ​ളാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി. തൃ​ശൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി യ​ദു​കൃ​ഷ്ണ​നെ (28)യാ​ണ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫേ​സ് ബു​ക്ക് വ​ഴി ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്ന പു​റ​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​യെ​യാ​ണ് ഇ​യാ​ൾ വീ​ട്ടി​ൽ ക​യ​റി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്.
ക​ഴി​ഞ്ഞ മാ​സം 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​ത്രി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും വീ​ടി​ന​ക​ത്തേ​ക്ക് ക​യ​റി ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​കൂ​ടി​യ​തോ​ടെ യ​ദു​കൃ​ഷ്ണ​ൻ ര​ക്ഷ​പ്പെ​ട്ടു.

എ​ന്നാ​ൽ വീ​ണ്ടും ഉ​പ​ദ്ര​വം തു​ട​ർ​ന്ന​തോ​ടെ യു​വ​തി ഭ​ർ​ത്താ​വി​നെ​യും കൂ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. നാ​ലു​വ​ർ​ഷ​ത്തെ ഇ​വ​രു​ടെ ബ​ന്ധ​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളും ബ​ന്ധം തു​ട​ർ​ന്ന് പോ​കാ​ൻ യു​വ​തി ത​യാ​റാ​കാ​ത്ത​തു​മാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് വ​ലി​യാ​ട്ടൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ ശ​ശി​കു​മാ​ർ, എ​സ്‌​സി​പി​ഒ ഷൈ​ലേ​ഷ്, സി​പി​ഒ​മാ​രാ​യ വി​ജ​യ​ന​ന്ദു, ര​ജി​ത എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Valanchery Local News Nattuvishesham

Recent News

Corehub Up