x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം; സ​മീ​പ​ത്തെ വീ​ട്ടി​ലെ സ്കൂ​ട്ട​ർ മോ​ഷ​ണം​പോ​യി

വെബ് ഡെസ്ക്
Published: August 19, 2026 02:09 AM IST | Updated: August 19, 2026 02:09 AM IST

പ്രതീകാത്മക ചിത്രം

കൈ​പ്പ​റ​മ്പ്: പു​റ്റേ​ക്ക​ര​യി​ലു​ള്ള കൈ​പ്പ​റ​മ്പി​ൽ ഭ​ഗ​വ​തി വീ​ര​ഭ​ദ്ര​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ചു.

ഓ​ഫീ​സ് വാ​തി​ലി​ന്‍റെ​യും ശ്രീ​കോ​വി​ലി​ന്‍റെ​യും പൂ​ട്ട് ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ഷ​ണവി​വ​രം​അ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഭ​ണ്ഡാ​ര​ങ്ങ​ളെ​ല്ലാം തു​റ​ന്നു പ​ണം മാ​റ്റി​യി​രു​ന്ന​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​തു​കൊ​ണ്ട് വ​ൻ തു​ക​യൊ​ന്നും മോ​ഷ്ടാ​വി​ന് ല​ഭി​ച്ചി​ട്ടു​ണ്ടാ​വി​ല്ല എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ക്ഷേ​ത്ര​ത്തി​നു പ​രി​സ​ര​ത്തു​ള്ള വീ​ട്ടി​ലെ ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​റും മോ​ഷ​ണം​പോ​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ന​ടു​ത്ത താ​മ​സ​ക്കാ​ര​നാ​യ മ​ച്ചി​ങ്ങ​ൽ കൃ​ഷ്ണ​ൻ എ​ഴു​ത്ത​ച്ഛ​ൻ മ​ക​ൻ ര​വീ​ന്ദ്ര​ന്‍റെ(​കു​ട്ട​ൻ) വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​റാ​ണ് മോ​ഷ​ണംപോ​യ​ത്.

പേ​ര​മം​ഗ​ലം പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രിച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്തു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Tags : theft at temple NattuVishasham DistrictNews

Recent News

Corehub Up