ഫ്രഷേഴ്സ് ഡേ മനു ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏവിയേഷൻ, ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുടെ ഫ്രഷേഴ്സ് ഡേ സിയാൽ എയർപോർട്ട് ഓപ്പറേഷൻസ് ഡയറക്ടർ മനു ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ ഫാ. ബിനോയ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, റമദാ ഇൻകോർ ജനറൽ മാനേജർ ഡോ. കെ.ആർ. ബാലാജി, ജയിൻ യൂണിവേഴ്സിറ്റി ബി വോക് വിഭാഗം റീജണൽ ഹെഡ് കെ. നന്ദകുമാർ, ഇൻഡസ്ട്രി എൻഗേജ്മെന്റ് മേധാവി ഡോ. രാധാകൃഷ്ണൻ ഉണ്ണി, സെന്റ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര, ചാവറ കൾച്ചറൽ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ആർ. ഹരികൃഷ്ണൻ, ഏവിയേഷൻ വിഭാഗം മേധാവി ടിയ തോമസ്, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി ജയ്മോൾ മേരി തോമസ് എന്നിവർ പ്രസംഗിച്ചു.