സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിനുള്ള അവാർഡ് വിശ്വനാഥപുരം എംഎഐ എച്ച്എസ് സ്കൂൾ ഏറ്റുവാങ്ങുന്നു.
കുമളി: 2025 -26 വർഷത്തെ മികച്ച സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിനുള്ള അവാർഡ് വിശ്വനാഥപുരം എംഎഐഎച്ച്എസ് സ്കൂൾ കരസ്ഥമാക്കി.
ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ അവാർഡ് ദാനവും കാഷ് പ്രൈസ് വിതരണവും നടത്തി. പീരുമേട് എഇഒ പി.ടി. സിന്ധു അവാർഡ് ദാനം നിർവഹിച്ചു.
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ കെ.കെ. അശോക് കുമാർ, ആൻസി ഏബ്രഹാം, നിഷ ആർ. നായർ, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. എച്ച്എം ഫോറം സെക്രട്ടറി അനിത അൻസിൽ, ജില്ലാ ട്രെയിനിംഗ് കമ്മിഷണർ സ്കൗട്ട് പി.എൽ. ജോസ്, സ്കൂൾ പ്രിൻസിപ്പൽ കെ.ടി. സുനിൽ, സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഡേവിഡ് രാജ് തുടങ്ങിയവർ പങ്കെടുത്തു.