സിപിഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴീക്കോടൻ അനുസ്മരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം
ഒടയംചാൽ: അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സിപിഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലടുക്കത്ത് സംഘടിപ്പിച്ച അനുസ്മരണ സദസ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
ആലടുക്കം ബ്രാഞ്ച് ഓഫീസ് കെട്ടിട നിർമാണത്തിനുള്ള ആദ്യ സംഭാവന ആദ്യകാല പാർട്ടിപ്രവർത്തകരുടെ കുടുംബാംഗങ്ങളായ ജോസഫ് പനക്കച്ചാൽ, രാജൻ കൂരാമ്പിക്കോൽ എന്നിവരിൽ നിന്ന് ഏരിയാ സെക്രട്ടറി പി.ജി. മോഹനൻ ഏറ്റുവാങ്ങി. ഓഫീസിന് സ്ഥലം സൗജന്യമായി നൽകിയ എ.കെ. കൃഷ്ണനെ ആദരിച്ചു.
വായനയിൽ മികവ് തെളിയിച്ച ഏഴാം ക്ലാസുകാരി ശിവദ മോഹനനെ ജില്ലാ കമ്മിറ്റി അംഗം ഷാലു മാത്യു ഉപഹാരം നൽകി അനുമോദിച്ചു. ഏരിയാ കമ്മിറ്റി അംഗം പി. ദാമോദരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഗോപു, ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ്, ബ്രാഞ്ച് സെക്രട്ടറി ടി. മോഹനൻ, സി. പവിത്രൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews commemoration