x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല​ഗ്രാം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്: മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ സ​ർ​ചാ​ര്‍​ജ്


Published: July 24, 2026 11:03 PM IST | Updated: July 24, 2026 11:03 PM IST

നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് സ​ര്‍​ചാ​ര്‍​ജ് ചു​മ​ത്തി​യ​താ​യി നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന ബാ​ല​ഗ്രാം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് അ​ഡ്മി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

2020ല്‍ ​എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി അ​ധി​കാ​രം ഏ​റ്റ​തി​നു ശേ​ഷം ഇ​ടു​ക്കി ജോ. ​ര​ജി​സ്ട്രാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് വ​ന്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. 96 ല​ക്ഷം രൂ​പ പ​ലി​ശ സ​ഹി​തം മു​ന്‍ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ര്‍, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍, മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​മാ​യ മു​കേ​ഷ് മോ​ഹ​ന്‍, ടി.​കെ. ഉ​ഷാ​കു​മാ​രി, അ​ജി മ​ക്കൊ​ള്ളി​ല്‍ എ​ന്നി​വ​രോ​ടു തി​രി​കെ അ​ട​യ്ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

വാ​യ്പാ കു​ടി​ശി​ക​യു​ള്ള​വ​ര്‍​ക്ക് ഇ​ള​വോ​ടെ വാ​യ്പ തി​രി​ച്ച​ട​ക്കു​ന്ന​തി​ന് 27ന് ​വി​വി​ധ ശാ​ഖ​ക​ളി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ന്‍, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews governing body

Recent News

Corehub Up