x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള​ങ്കാ​ടു​ക​ൾ ക​ട​പു​ഴ​കി വീ​ണു; നെ​ടും​പൊ​യി​ൽ-​കോ​ള​യാ​ട് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: July 20, 2026 01:09 AM IST | Updated: July 20, 2026 01:09 AM IST

നെ​ടും​പൊ​യി​ൽ-​കോ​ള​യാ​ട് റോ​ഡി​ൽ ക​ണ്ണ​വം ഫോ​റ​സ്റ്റ് റേ​ഞ്ച് വ​ന​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു നി​ന്ന് റോ​ഡി​ലേ​ക്കു ക​ട​പു​ഴ​കി വീ​ണ മു​ള​ങ്കാ​ടു​ക​ൾ പേ​രാ​വൂ​ർ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും നാ​ട

നെ​ടും​പൊ​യി​ൽ: മു​ള​ങ്കാ​ടു​ക​ൾ ക​ട​പു​ഴ​കി വീ​ണ​തി​നാ​ൽ നെ​ടും​പൊ​യി​ൽ-​കോ​ള​യാ​ട് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നെ​ടും​പൊ​യി​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ക​ണ്ണ​വം ഫോ​റ​സ്റ്റ് റേ​ഞ്ച് വ​ന​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തെ മു​ള​ങ്കാ​ടു​ക​ളാ​ണു ക​ട​പു​ഴ​കി റോ​ഡി​ലേ​ക്കു വീ​ണ​ത്.ഉ​ണ​ങ്ങി ദ്ര​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു മു​ള​ങ്കാ​ടു​ക​ൾ ക​ട​പു​ഴ​കി വീ​ണ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

റോ​ഡി​നു കു​റു​കെ മു​ള​ങ്കാ​ടു​ക​ൾ വീ​ണ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പേ​രാ​വൂ​ർ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​ള​ക​ൾ മു​റി​ച്ചു​മാ​റ്റി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. തു​ട​ർ​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ ക​ണ്ണ​വം ഫോ​റ​സ്റ്റ് റേ​ഞ്ച് വ​ന​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ​ങ്ങി ദ്ര​വി​ച്ച നി​ല​യി​ൽ നി​ൽ​ക്കു​ന്ന നി​ര​വ​ധി മു​ള​ങ്കാ​ടു​ക​ൾ ഇ​പ്പോ​ഴും റോ​ഡി​നു ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഇ​വ ഏ​തു​സ​മ​യ​ത്തും റോ​ഡി​ലേ​ക്കു ക​ട​പു​ഴ​കി വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള മു​ള​ങ്കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up