തൃശൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിശബ്ദപ്രചാരണകാലയളവിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കു വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.
പോളിംഗ് അവസാനിക്കുന്നതിനുമുമ്പുള്ള 48 മണിക്കൂർ സമയത്തു ടെലിവിഷൻ, റേഡിയോ, കേബിൾ നെറ്റ്വർക്കുകൾ തുടങ്ങി ഏതെങ്കിലും മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് അനുവദനീയമല്ലെന്നു കമ്മീഷൻ അറിയിച്ചു. അഭിപ്രായ സർവേകൾ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഏഴിനു വൈകീട്ട് ആറുമുതൽ ഒന്പതിന് വൈകീട്ട് ആറുവരെയാണ് നിയന്ത്രണം.
ഒമ്പതിനു രാവിലെ ഏഴുമുതൽ 29നു വൈകീട്ട് 6.30 വരെ എക്സിറ്റ് പോളുകളും അവയുടെ ഫലങ്ങളും പ്രസിദ്ധീകരിക്കരുത്. നിർദേശം ലംഘിക്കുന്നവർക്കു രണ്ടുവർഷംവരെതടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.
Tags : nattu vishesham Ban on campaigning exit polls