x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്‌​കൂ​ളി​ല്‍​ വാ​ഴ 3

വെബ് ഡെസ്ക്
Published: September 21, 2026 11:38 PM IST | Updated: September 21, 2026 11:38 PM IST

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ഴ​വി​ത്ത് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​രി​ങ്കു​ന്നം: വ​ന്‍ ഹി​റ്റാ​യി മാ​റി​യ വാ​ഴ സി​നി​മ​യു​ടെ ഒ​ന്നും ര​ണ്ടും ഭാ​ഗ​ങ്ങ​ള്‍​ക്കുശേ​ഷം വാ​ഴ 3യു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. പ​ക്ഷേ ഇ​വ​ര്‍ വാ​ഴ 3 എ​ന്ന പേ​രി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സി​നി​മ​യ​ല്ല. ത​ങ്ങ​ളു​ടെ സ്വ​ന്തം പ്ര​യ​ത്‌​ന​ത്തി​ല്‍ ന​ട​ത്തു​ന്ന വാ​ഴ​ക്കൃ​ഷി​യാ​ണ്. കാ​ര്‍​ഷി​ക തൊ​ഴി​ലു​ക​ളെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കൃ​ഷി​രീ​തി​യെ​ക്കു​റി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​റി​വ് പ​ക​ര്‍​ന്നു ന​ല്‍​കി​യാ​ണ് സ്‌​കൂ​ളി​ല്‍ വാ​ഴക്കൃ​ഷി പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്.
സ്‌​കൂ​ളി​ലെ മു​ന്‍ അ​ധ്യാ​പ​ക​ന്‍ കാ​രു​പ്ലാ​ക്ക​ല്‍ മ​ത്താ​യി​യു​ടെ വീ​ടി​നോ​ടു ചേ​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ക്കു​ന്ന പു​ര​യി​ട​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ഴ​ക്കൃ​ഷി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. നേ​ന്ത്ര​ന്‍, പൂ​വ​ന്‍, റോ​ബ​സ്റ്റ എ​ന്നീ മൂ​ന്ന് ഇ​ന​ത്തി​ല്‍​പ്പെ​ട്ട വാ​ഴവി​ത്തു​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​രു​നൂ​റി​ല​ധി​കം വാ​ഴവി​ത്തു​ക​ളാണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട്ടുപ​രി​പാ​ലി​ക്കു​ന്ന​ത്. വാ​ഴ സി​നി​മ പോ​ലെ ത​ങ്ങ​ളു​ടെ കൃ​ഷി​യും ഹി​റ്റ​ടി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ്ര​തീ​ക്ഷ.
ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജൂ​ലി പി​ന്‍റു, കൃ​ഷി ഓ​ഫിസ​ര്‍ എ​സ്.​ അ​ഞ്ജു, സ്ഥ​ലം ഉ​ട​മ​യും മി​ക​ച്ച ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ ത​ങ്ക​ച്ച​ന്‍ കാ​രു​പ്ലാ​ക്ക​ല്‍, സോ​യി കാ​രു​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ഴ​ക്ക​ന്നു​ക​ള്‍ ന​ല്‍​കി​യാ​ണ് പ​രി​പാ​ടി​ക്കു തു​ട​ക്കംകു​റി​ച്ച​ത്.
സ്ഥ​ലം ഉ​ട​മ​ക​ള്‍ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചും വി​ത്തും വ​ള​വും ന​ല്‍​കി​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കി.
കൃ​ഷി ഓ​ഫിസ​ര്‍ എ​സ്. അ​ഞ്ജു കൃ​ഷി​രീ​തി​ക​ളെക്കു​റി​ച്ചു​ള്ള ക്ലാ​സ് ന​യി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ന​മി​ത, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കെ.​ജി. ​ബി​ജേ​ഷ്, അ​ധ്യാ​പി​ക സി​നി ജേ​ക്ക​ബ്, മാ​ത്യു വെ​ളി​മ​റ്റ​ത്തി​ല്‍, ജെ​റി​ന്‍ ജയിം​സ്, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​നോ തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews Augustine's School

Recent News

Corehub Up