പ്രതീകാത്മക ചിത്രം
കണ്ണൂർ: ബാങ്കുകളിൽ പഞ്ചദിന പ്രവൃത്തി വാരം നടപ്പാക്കുക, കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ ഇൻസെന്റീവ് പദ്ധതി പിൻവലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) 28, 29, 30 തിയതികളിൽ നടത്തുന്ന പണിമുടക്കിന്റോ ഭാഗമായി ബാങ്ക് ജീവനക്കാർ ജില്ലയിൽ പ്രകടനം നടത്തി.
കണ്ണൂർ, തലശേരി, മട്ടന്നൂർ, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂർ, പഴയങ്ങാടി എന്നീ കേന്ദ്രങ്ങളിലാണ് പ്രകടനം നടത്തിയത്. കണ്ണൂരിൽ നടത്തിയ പ്രകടനത്തിലും വിശദീകരണ യോഗത്തിലും യുഎഫ്ബിയു കൺവീനർ സി.വി. പ്രസന്നൻ, പവിത്രൻ, നിധിൻ, ബിഗേഷ് ഉണ്ണിയാടൻ, എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews demonstration