ബാങ്ക് പണിമുടക്കിനു മുന്നോടിയായി തൊടുപുഴ എസ്ബിഐ റീജണല്‍ ഓഫീസിനു മുന്നില്‍ ജീവനക്കാര്‍ നടത്തിയ ധര്‍ണ.
തൊടുപുഴ: ബാങ്കുകളില്‍ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പിഎല്‍ഐ പദ്ധതി പിന്‍വലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ 28, 29, 30 തീയതികളില്‍ നടക്കുന്ന ബാങ്ക് പണിമുടക്കിനു മുന്നോടിയായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
തൊടുപുഴ എസ്ബിഐ റീജണല്‍ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണയില്‍ എ.ബി. കൃഷ്ണഹരി അധ്യക്ഷത വഹിച്ചു. കുര്യാച്ചന് മനയാനി, എസ്. അനില്‍കുമാര്‍, ആര്. രാജേഷ്, അനീഷ് ജയന് എന്നിവര്‍ പ്രസംഗിച്ചു. അടിമാലിയില്‍ നടത്തിയ ധര്‍ണയില്‍ ജോമോന് ജോര്‍ജ്, മനു രാമസ്വാമി, ജോഷി പി. ജോര്‍ജ്, ദിവേഷ് പി. ജോയ്, കട്ടപ്പനയില്‍ ജിജി വി. ജോസഫ്, ജെസ് സണ്ണി, അജിന് കെ. ജോസഫ് എന്നിവരും ചെറുതോണിയില്‍ കെ.ജെ. സാജു, സി.ആര്. രാജേഷ്, സി. കൃഷ്ണകുമാര്‍ എന്നിവരും പ്രസംഗിച്ചു.