x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ല്‍ ബേ​പ്പൂ​ർ ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍


Published: August 10, 2026 06:34 AM IST | Updated: August 10, 2026 06:34 AM IST

കോ​ഴി​ക്കോ​ട്: നി​ത്യ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്ന ബേ​പ്പൂ​ർ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ നി​ന്നു​തി​രി​യാ​നി​ട​മി​ല്ല. ഓ​രോ ദി​വ​സ​വും മ​ത്സ്യ​ക്ക​യ​റ്റു​മ​തി​ക്കാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​പു​റ​മെ വ​ലി​യ മ​ത്സ്യ​ക്ക​യ​റ്റു​മ​തി വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ളോ​ളം നി​ർ​ത്തി​യി​ട്ട്‌ സ്ഥ​ലം മു​ട​ക്കു​ന്ന​തും സ്ഥ​ല​പ​രി​മി​തി​ക്ക് കാ​ര​ണ​മാ​കു​ന്നു.

ട്രോ​ളിം​ഗ് നി​രോ​ധ​ന​മ​വ​സാ​നി​ച്ച് തു​റ​മു​ഖം സ​ജീ​വ​മാ​യ​തോ​ടെ മ​ത്സ്യ​മെ​ടു​ക്കാ​നെ​ത്തു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ചി​ല​പ്പോ​ൾ ഹാ​ർ​ബ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. എ​ല്ലാ ദി​വ​സ​വും പ്ര​ധാ​ന പാ​ർ​ക്കിം​ഗ് ഏ​രി​യ, ക​യ​റ്റു​മ​തി ലേ​ല​പ്പു​ര, മ​റ്റു ര​ണ്ടു ലേ​ല​പ്പു​ര​ക​ൾ എ​ന്നി​വ​യു​ടെ പ​രി​സ​ര​ങ്ങ​ളും നി​റ​ഞ്ഞ് ബോ​ട്ടു​ക​ൾ മ​ത്സ്യ​മി​റ​ക്കു​ന്ന വാ​ർ​ഫ് വ​രെ വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്നു​ണ്ട്‌.

ഇ​ത്‌ ഹാ​ർ​ബ​റി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. കൂ​ടാ​തെ ലോ ​ലെ​വ​ൽ ജെ​ട്ടി​യും വ​ണ്ടി​ത്താ​വ​ള​മാ​ക്കി. ഹാ​ർ​ബ​റി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ചു​ങ്കം മാ​ത്രം ന​ൽ​കി പ​ല​രു​ടെ​യും ഒ​ന്നി​ലേ​റെ വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ഹാ​ർ​ബ​റി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ടു​ന്നു​ണ്ട്‌.

ഇ​തി​നെ​തി​രേ നേ​ര​ത്തെ ത​ന്നെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ചി​ല മ​ത്സ്യ​ക്ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും വ​ണ്ടി​ത്താ​വ​ള​മാ​ക്കി മാ​റ്റി​യ​താ​ണ് ഹാ​ർ​ബ​റി​ൽ നി​ത്യ​വും വ​ന്നു​പോ​കു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ ഇ​ട​മി​ല്ലാ​താ​ക്കു​ന്ന​തെ​ന്ന് ബോ​ട്ടു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്നു.

Tags : nattu vishesham Beypore Fishing Harbour

Recent News

Corehub Up