x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​പ്പാ​ടി ചി​റ​പ്പ​ടി ചി​റ​യി​ല്‍ ബീ​ഹാ​ർ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 01:50 AM IST | Updated: August 12, 2026 01:50 AM IST

കോ​ത​മം​ഗ​ലം: പു​തു​പ്പാ​ടി ചി​റ​പ്പ​ടി ചി​റ​യി​ല്‍ ബീ​ഹാ​ർ​ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു. ‍ റോ​ഹ്ത്താ​സ് ജി​ല്ല​യി​ലെ ഗോ​സാ​ല്‍ ദി​ഹ് ജ​മു​ദാ ഗ്രാ​മ​ത്തി​ലെ താ​ന​സൂ​ര്യ​പു​ര​യി​ല്‍ മു​നി​ലാ​ല്‍ റാ​മി​ന്‍റെ മ​ക​ന്‍ ബി​യാ​ഫ​യെ റാ​മാ(50)​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. വി​സ്തൃ​തി​യു​ള്ള ചി​റ​യി​ൽ വ​ട്ടം നീ​ന്തു​ന്ന​തി​നി​ടെ മ​ധ്യ​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വം ക​ണ്ടു​നി​ന്ന സ​മീ​പ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വി​വ​രം നാ​ട്ടു​കാ​രെ​യും അ​ഗ്നി ര​ക്ഷാ​സേ​ന​യെ​യും അ​റി​യി​ച്ച​ത്.
അ​ഗ്നി ര​ക്ഷാ​സേ​ന എ​ത്തി​ 6.30ഓ​ടെ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്തു. പു​തു​പ്പാ​ടി ഭാ​ഗ​ത്തെ സ്വ​കാ​ര്യ പേ​പ്പ​ര്‍ മി​ല്ലി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​യാ​ണ്. മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​യി​ല്‍.

Tags : Nattuvishesham Districtnews Bihar native

Recent News

Corehub Up