x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​​രു​​ഹൃ​​ദ​​യ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജി​​ല്‍ ര​ക്ത​ദാ​ന വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം


Published: June 18, 2026 07:01 AM IST | Updated: June 18, 2026 07:01 AM IST

കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​ര്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ര​​ക്ത​​ദാ​​ന വാ​​രാ​​ച​​ര​​ണം കോ​​ട്ട​​യം ഈ​​സ്റ്റ് എ​​സ്‌​​ഐ കീ​​ര്‍​ത്ത​​ന ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​

കോ​​ട്ട​​യം: തി​​രു​​ഹൃ​​ദ​​യ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജി​​ല്‍ ര​​ക്ത​​ദാ​​ന വാ​​രാ​​ച​​ര​​ണ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി.
ര​​ക്തം ന​​ല്‍​കൂ ജീ​​വ​​ന്‍ ര​​ക്ഷി​​ക്കൂ എ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യി കോ​​ട്ട​​യം തി​​രു​​ഹൃ​​ദ​​യ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗും എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​റും സം​​യു​​ക്ത​​മാ​​യി​​ട്ടാ​​ണു ലോ​​ക ര​​ക്ത​​ദാ​​ന വാ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

കോ​​ള​​ജി​​ലെ ഐ​​ക്യു​​എ​​സി, എ​​ന്‍​എ​​സ്എ​​സ്, എ​​സ്എ​​ന്‍​എ, എ​​സ്എ​​സ്ജി​​പി എ​​ന്നീ സം​​ഘ​​ട​​ന​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​ര്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന വാ​​രാ​​ച​​ര​​ണം കോ​​ട്ട​​യം ഈ​​സ്റ്റ് എ​​സ്‌​​ഐ കീ​​ര്‍​ത്ത​​ന ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ. സി​​സ്റ്റ​​ര്‍ ആ​​ലീ​​സ്, എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ ജീ​​ന റോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ബ്ല​​ഡ് ബാ​​ങ്ക് ഇ​​ന്‍-​​ചാ​​ര്‍​ജ് സി​​സ്റ്റ​​ര്‍ അ​​നി​​ലി​​റ്റ്, ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​റും ല​​ബോ​​റ​​ട്ട​​റി സ​​ര്‍​വീ​​സ​​സ് മേ​​ധാ​​വി​​യു​​മാ​​യ ഡോ. ​​ടി.​​യു. ജി​​ഷ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കാ​​യി വി​​പു​​ല​​മാ​​യ ബോ​​ധ​​വ​​ത്‍​ക്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ളും പ്ര​​ത്യേ​​ക ര​​ക്ത​​ദാ​​ന ക്യാ​​മ്പു​​ക​​ളും ന​​ട​​ത്തു​​മെ​​ന്ന് കോ​​ള​​ജ് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up