x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഞ്ചി​ക്ക​ട​വ് ഇ​നി മ​ധു​വ​നം: പ​ദ്ധ​തി​ക്കു തു​ട​ക്കം


Published: June 16, 2026 01:11 AM IST | Updated: June 16, 2026 01:11 AM IST

ചാ​വ​ക്കാ​ട്: കു​ട്ടി​ക​ളു​ടെ പാ​ർ​ക്കാ​യി മാ​റി​യ കൂ​ട്ടു​ങ്ങ​ൽ വ​ഞ്ചി​ക്ക​ട​വ് ഇ​നി മ​ധു​വ​നം. നാ​ട്ടു​ഫ​ല​വൃ​ക്ഷ​ങ്ങ​ളെ വ​രും​ത​ല​മു​റ​യ്ക്കാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ആ​വി​ഷ്ക​രി​ച്ച 'മ​ധു​വ​നം' പ​ദ്ധ​തി ജി​ല്ലാ അ​സി.​ക​ള​ക്ട​ർ എ.​സി. പ്രീ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വ​ർ​ഗീ​സ് ത​ര​ക​ൻ ച​ട​ങ്ങി​ൽ വി​ശി​ഷ്ട സാ​ന്നി​ധ്യ​മാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എ.​എ​ച്ച്. അ​ക്ബ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വൈ​സ്ചെ​യ​ർ​പേ​ഴ്‌​സ​ൺ ബി​ൻ​സി സ​ന്തോ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​യ​തീ​ന്ദ്ര​ദാ​സ്, ലി​ഷാ മ​ത്രം​കോ​ട്ട്, കെ.​എ​ച്ച്. സ​ലാം, മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത്, സെ​ക്ര​ട്ടി പി.​പി. റി​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Boat loan Nattuvishesham District News

Recent News

Corehub Up