സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ അച്ചൻകവല-മടക്കത്താനം ഭാഗത്ത് അപൂർണമായി നിർമിച്ച വെള്ള നിറത്തിലുള്ള അരികു വരകൾ.
വാഴക്കുളം: സംസ്ഥാന പാതയുടെ അരികു നിര്‍ണയ രേഖ അലക്ഷ്യമായും അപൂര്‍ണമായും അടയാളപ്പെടുത്തുന്നതായി പരാതി. സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ അച്ചന്‍കവല-മടക്കത്താനം ഭാഗത്തുള്ള വെള്ള വര സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
മടക്കത്താനം പന്നിപ്പിള്ളി പാലത്തിനു സമീപവും കൊച്ചങ്ങാടി ഭാഗത്തും ഇടയ്ക്കാട്ടുകയറ്റം പ്രദേശങ്ങളിലും ഇത്തരം ക്രമരഹിതമായ അരികു വരകളാണുള്ളത്. റോഡില്‍ പലയിടങ്ങളിലും വഴിയോരങ്ങളില്‍ നിന്ന് മണ്ണും മണലും ഒഴുകി നിരന്നിട്ടുണ്ട്.
നേരത്തേ ഉണ്ടായിരുന്ന വെള്ള വരയുടെ മുകളിലും മറ്റും മണ്ണു മൂടിക്കിടക്കുകയാണ്. ഇവ നീക്കം ചെയ്ത് ശുചീകരിച്ച് വര പൂര്‍ത്തിയാക്കുന്നതിനു പകരം ഇത്തരം ഭാഗങ്ങള്‍ ഒഴിവാക്കിയാണ് രേഖകള്‍ പൂര്ത്തീകരിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.
Tags : Nattuvishesham DistrictNews