ഓൾ ഇന്ത്യാ ബോയ് സ്കൗട്ട് ജില്ലാ കമ്മിറ്റി ചുങ്കത്തറയിൽ സംഘടിപ്പിച്ച പരിപാടി.
എടക്കര: ലഹരിക്കെതിരേ സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ഓൾ ഇന്ത്യാ ബോയ് സ്കൗട്ട് ജില്ലാ കമ്മിറ്റി. ചുങ്കത്തറയിൽ നടന്ന യോഗത്തിൽ ജില്ലാ കമ്മീഷണർ മുസ്തഫ പരതക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച് അബ്ദുള്ള ശിഹാബ് അരൂർ കോഴിക്കോട് വിശദീകരിച്ചു. മൈലാടി റഹ്മത്തുള്ള, പി. അബൂബക്കർ, ഡോ. ഷംസിയ, യു.പി. സാലിം, പി. ഫൈസൽ, എൻ.എം. മാമൻ, കെ. ഉമൈമത്ത്, ലൈല ബീഗം എന്നിവർ പ്രസംഗിച്ചു.