നിർമാണം പൂർത്തിയാക്കിയ വെള്ളൂർ ഇരുമ്പനം റോഡ്.
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വെള്ളൂർ ഇരുമ്പനം റോഡിന്റെ ഉദ്ഘാടനമാണ് തർക്കത്തെത്തുടർന്ന് നടക്കാതിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാടായിരുന്നു ഉദ്ഘാടകൻ. ഇന്നലെ രാവിലെ 10 നാട മുറിച്ചായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. വണ്ടാനം ഡിവിഷൻ ബ്ലോക്കംഗം സീന മുഖ്യ ാതിഥിയായിരുന്നു.
എന്നാൽ, സിപിഎമ്മിന്റെ മറ്റ് പഞ്ചായത്തംഗങ്ങങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും ബ്രാഞ്ച് സെക്രട്ടറിയെ ക്ഷണിക്കാതിരുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഉദ്ഘാടനം തടയുമെന്ന അവസ്ഥവന്നപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരികെ മടങ്ങുകയായിരുന്നു.
17.5 ലക്ഷം രൂപ മുടക്കിയാണ് കാന ഉൾപ്പെടെ റോഡ് നിർമിച്ചത്. ഉദ്ഘാനം തടഞ്ഞ നടപടിയിൽ പ്രദേശവാസികളും അമർഷത്തിലാണ്.
Tags : Branch secretary nattuvishesham local news