x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ വി​ത​ര​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 01:09 AM IST | Updated: August 12, 2026 01:09 AM IST

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട് : ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗ​വ. പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം എ​ട​ത്തോ​ട് ശാ​ന്ത വേ​ണു​ഗോ​പാ​ൽ മെ​മ്മോ​റി​യ​ൽ ഗ​വ.​യു​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ല​ത നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ദീ​പ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി.​വി.​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഫീ​ന ഫൈ​സ​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ അ​ലോ​ഷ്യ​സ് ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി​ജ​യ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എം.​ര​ജീ​ഷ് കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു ജി​നീ​ഷ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​ശ​ശി​ധ​ര​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​തീ​ഷ് മാ​ണി​ക്യ​ൻ, സ്കൂ​ൾ ലീ​ഡ​ർ ശി​വ​മി​ത്ര ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ന​ക​പ്പ​ള്ളി​ത്ത​ട്ട് ജി​എ​ൽ​പി​എ​സി​ൽ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഷോ​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എ.​വി.​ശ്യാ​മ​ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ശ്രീ​ജ, സി.​വി.​ശ്രീ​ധ​ര​ൻ, ടി.​വി.​ച​ന്ദ്ര​ൻ ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ജി, മു​ഖ്യാ​ധ്യാ​പി​ക ലൗ​ലി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചു​ള്ളി ജി​എ​ൽ​പി​എ​സി​ൽ ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജെ​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ മി​നി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ധ​ന്യ ദേ​വി​ദാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ൻ​സ് മാ​ത്യു, മു​ഖ്യാ​ധ്യാ​പ​ക​ൻ സി. ​എ​സ്.​സ​ജി​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പു​ഞ്ച ജി​എ​ൽ​പി​എ​സി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ല​ക്ഷ്മി കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം റോ​സി​ലി​ൻ സി​ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കു​ഞ്ഞ​മ്പു, മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ൻ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൊ​ന്ന​ക്കാ​ട് ജി​എ​ൽ​പി​എ​സി​ൽ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മി​നി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ സ​നോ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞി​രാ​മ​ൻ പാ​ട്ട​ത്തി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു തോ​ട്ടേ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham Districtnews Breakfast

Recent News

Corehub Up