x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ള്‍ പൊ​ട്ടു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​


Published: June 20, 2026 04:25 AM IST | Updated: June 20, 2026 04:25 AM IST

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ള്‍ പൊ​ട്ടു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ ആ​ശ്ര​മം വ​ള​വി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് വീ​ണ്ടും പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പ് പൊ​ട്ടി ശ​ക്ത​മാ​യി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി​യ​തി​നെ തു​ട​ര്‍​ന്ന് റോ​ഡ് ത​ക​ര്‍​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ല്‍ ഇ​ന്ന​ലെ രാ​വി​ലെ വ​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ളം പാ​ഴാ​യ​തു​മൂ​ലം കി​ഴ​ക്കേ​ക്ക​ര പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്ന് കു​ടി​വെ​ള്ള​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ലെ പൈ​പ്പ് പൊ​ട്ട​ല്‍ പ​തി​വാ​കു​ന്ന​ത് ജ​ന​ങ്ങ​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി ത​യാ​റാ​കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

പൈ​പ്പ് പൊ​ട്ടു​മ്പോ​ള്‍ താ​ല്‍​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത​ല്ലാ​തെ, ശാ​ശ്വ​ത​മാ​യ ഒ​രു പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച​യ്ക്കും കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up