x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ത​ർ​ക്ക​ങ്ങ​ൾ പ​തി​വ്


Published: June 11, 2026 10:30 PM IST | Updated: June 11, 2026 10:30 PM IST

പൊ​ൻ​കു​ന്നം: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്നു. ഇ​ന്ന​ലെ ബ​സ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്ക​വും അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ന്നു.

ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് സം​ഭ​വം. പാ​ലാ​യി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് പി​ന്നോ​ട്ട് എ​ടു​ക്കു​മ്പോ​ൾ പി​ന്നി​ൽ സ്വ​കാ​ര്യ ബ​സ് നി​ർ​ത്തി. ഇ​തോ​ടെ ഇ​രു ബ​സി​ലെ​യും ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മാ​യി. ര​ണ്ട് ബ​സും സ്റ്റാ​ൻ​ഡി​ന് ന​ട​ക്കു നി​ർ​ത്തി​യ​തോ​ടെ മ​റ്റ് ബ​സു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി വ​ന്നു. ഇ​തോ​ടെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. മ​റ്റ് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ട​പെ​ട്ടാ​ണ് ത​ർ​ക്കം പ​രി​ഹ​രി​ച്ച് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ൽ ദി​വ​സേ​ന ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷാ​വ​സ്ഥ​യും പ​തി​വാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും പ​റ​യു​ന്ന​ത്. പ​ല​പ്പോ​ഴും ത​ർ​ക്ക​ങ്ങ​ൾ പ​ര​സ്യ തെ​റി​വി​ളി​യി​ലേ​ക്കും എ​ത്താ​റു​ണ്ട്. ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​വും ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​വെ​ന്നും സ്റ്റാ​ൻ​ഡി​ൽ ചി​ല ബ​സു​ക​ൾ അ​മി​ത​വേ​ഗ​ത എ​ടു​ക്കാ​റു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്.

സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​റി​ല്ല. ഹോം ​ഗാ​ർ​ഡ് ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലെ​ന്നും യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

Tags : Nattuvishesham Local Desk Bus workers' arguments Ponkunnam bus stand

Recent News

Corehub Up