x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂപ്പു​ഴ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ ഫു​ട്പാ​ത്തി​ൽ പ​തി​ച്ചു


Published: February 24, 2026 04:49 AM IST | Updated: February 24, 2026 04:49 AM IST

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ വ​സ്ത്ര വ്യാ​പാ​ര​ശാ​ല​ക​ളു​ടെ ബോ​ർ​ഡു​ക​ളും ഷീ​റ്റു​ക​ളും ത​ക​ർ​ന്ന് ഫു​ട്പാ​ത്തി​ൽ പ​തി​ച്ചു. മ​ഴ പെ​യ്യു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് ഫു​ട്പാ​ത്തി​ൽ കൂ​ടി കാ​ൽ​ന​ടയ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത​തുകാരണം വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത് .

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കം ചെ​യ്യാ​ൻ ഇ​നി​യും ന​ട​പ​ടി​യി​ല്ല. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഈ ​ഫു​ട്പാ​ത്ത് വ​ഴി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ-​കോ​ള​ജു​ക​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​ത് . ഫു​ട്പാ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ ഈ ​നി​ർ​മാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ പ​ല​പ്രാ​വ​ശ്യ​വും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ന​ട​പ​ടി ഒ​ന്നും കൈ​ക്കൊ​ള്ളു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി .

Tags : nattu vishesham sidewalk in Kulathupuzha

Recent News

Corehub Up