x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു


Published: March 26, 2026 11:10 PM IST | Updated: March 26, 2026 11:10 PM IST

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ മീ​ത്ത​ലെ​ക്ക​ണ്ടി കോം​പ്ല​ക്സി​ന് സ​മീ​പം കാ​റി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു.

ചെ​ങ്ങോ​ട്ടു​കാ​വ് അ​ര​ങ്ങാ​ട​ത്ത് മാ​ടാ​ക്ക​ര പ​ള്ളി​ക്ക് സ​മീ​പം പു​തി​യ​പു​ര​യി​ൽ (ഗ്രീ​ഷ്മാ​സ്) സു​രേ​ഷ് ബാ​ബു (65) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് അ​പ​ക​ടം.

ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സു​രേ​ഷ് ബാ​ബു​വി​നെ വ​ട​ക​ര​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മീ​ത്ത​ലെ​ക്ക​ണ്ടി കോം​പ്ല​ക്സി​ലെ സ്പെ​യ​ർ വേ​ൾ​ഡ് ഷോ​പ്പ് ഉ​ട​മ​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ കു​റു​പ്പി​ന്‍റെ​യും നാ​രാ​യ​ണി​യ​മ്മ​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: അ​രു​ൺ സു​രേ​ഷ്, അ​ശ്വ​തി സു​രേ​ഷ്. മ​രു​മ​ക​ൾ: റീ​ത​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ പീ​പീ​സ് പൊ​യി​ൽ​ക്കാ​വ്, വി​ന​യ, അം​ബി​ക, പ്ര​ദീ​പ് (യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ്, കൊ​യി​ലാ​ണ്ടി), പ​രേ​ത​നാ​യ വി​നോ​ദ്.

Tags : Businessman killed car crash Suresh babu death

Recent News

Corehub Up