x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ​റാ​യി കൈ​ത​ച്ചി​റ​യി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചു


Published: July 4, 2026 03:32 AM IST | Updated: July 4, 2026 03:32 AM IST

കൈ​ത​ച്ചി​റ​യി​ൽ പു​ലി​യെ പി​ടി​ക്കാ​ൻ സ്ഥാ​പി​ച്ച കൂ​ട് വീ​ക്ഷി​ക്കു​ന്ന കെ. ​പ്രേ​മ​ൻ എം​എ​ൽ​എ​യും സം​ഘ​വും.

നെ​ന്മാ​റ: ക​യ​റാ​ടി കൈ​ത​ച്ചി​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​മാ​യി വ​നം​വ​കു​പ്പ്. നെ​ന്മാ​റ എം​എ​ൽ​എ കെ. ​പ്രേ​മ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പു​ലി​യെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ച്ചു.

കെ. ​പ്രേ​മ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ടു വി​ല​യി​രു​ത്തി. പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ കേ​ൾ​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​മെ​ന്നു അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു.

പു​ലി​യെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടു​ന്ന​തു​വ​രെ വ​നം​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ച്ച് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ര​വീ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ സാ​ഹ​ച​ര്യം നി​ര​ന്ത​രം വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

 

പാ​ല​ക്കു​ഴി​യി​ൽ
വീടുകൾക്കുസമീപം
വീണ്ടും പു​ലിയെത്തി
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യാ​യ പാ​ല​ക്കു​ഴി​യി​ൽ പു​ലി. പു​ഷ്പ​ഗി​രി ആ​ശ്ര​മ​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് തോ​മ​സ്, മെ​ൽ​ബി​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു സ​മീ​പ​മാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി പു​ലി​യെ കാ​ണു​ന്ന​ത്. പീ​ച്ചി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഒ​ള​ക​ര ഫോ​റ​സ്റ്റ് ഡെ​പ്യു​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ബി.​എ​സ്. ഭ​ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി പ​ട്രോ​ളിം​ഗ്‌ ന​ട​ത്തി. രാ​ത്രി​സ​മ​യം യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു വ​നം​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
അ​പാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വ​നം​വ​കു​പ്പി​ന് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

 

Tags : Nattuvishesham District news

Recent News

Corehub Up