എംവിഐപി കനാൽ റോഡിന്റെ അതിരമ്പുഴ മുണ്ടുവേലിപ്പടി മുതൽ തോട്ടപ്പള്ളി കോളനി വരെയുള്ള ഭാഗം തകർന്ന നിലയിൽ.
അതിരമ്പുഴ: വർഷങ്ങളായി തകർന്നടിഞ്ഞ നിലയിൽ കനാൽ റോഡ്. വലിയ കുഴികൾ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാനാകാതെ നാട്ടുകാർ. അതിരമ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന എംവിഐപി കനാൽ റോഡിന്റെ മുണ്ടുവേലിപ്പടി മുതൽ തോട്ടപ്പള്ളി കോളനി വരെയുള്ള ഭാഗമാണ് തകർന്ന് തീർത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കു ന്നത്.
നൂറുകണക്കിന് യാത്രക്കാർ ദിവസേന സഞ്ചരിക്കുന്ന റോഡാണിത്. ദീർഘനാളുകളായി തകർന്നു കിടന്നിട്ടും റോഡ് നന്നാക്കാൻ പഞ്ചായത്തോ ഇറിഗേഷൻ വകുപ്പോ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
റോഡ് എത്രയും വേഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അതിരമ്പുഴ പഞ്ചായത്തിലും ഇറിഗേഷൻ വകുപ്പിലും വകുപ്പ് മന്ത്രിക്കും നിവേദനം നൽകാൻ ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. അതിരമ്പുഴ പഞ്ചായത്തിൽ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും എത്രയും വേഗം നന്നാക്കണമെന്നും പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡന്റ് ടോമി പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് പാക്കുമല, ബെന്നി ലൂക്ക മ്ലാവിൽ, സുജിത് കുമാർ, വർക്കി ചെമ്പനാനി, ലൂസി തോമസ്, ത്രേസ്യാമ്മ അലക്സ്, മിനി ബെന്നി, പോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam