ഒല്ലൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ. രാജന്റെ റോഡ് ഷോ.
ഒല്ലൂരിൽ കെ. രാജൻ
ഇടതുമുന്നണി സ്ഥാനാർഥി കെ രാജൻ റോഡ് ഷോ നടത്തി. കോർപറേഷൻ പരിധിയിലെ കണിമംഗലത്ത് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ റോഡ് ഷോ ഉദ്ഘാടനംചെയ്തു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം.എസ്. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബേബി നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു.
കുന്നംകുളത്ത് എ.സി. മൊയ്തീൻ
ഇടതുമുന്നണി സ്ഥാനാർഥി എ.സി. മൊയ്തീൻ റോഡ് ഷോ നടത്തി. കുനഗരസഭ ഓഫീസ് പരിസരത്തുനിന്നു ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമീപം സമാപിച്ചു. ജനപ്രതിനിധികൾ, പാർട്ടി നേതാക്കൾ ഉൾപ്പെടെ നിരവധിപേർ റോഡ് ഷോയിൽ അണിനിരന്നു. നേതാക്കളായ എം. ബാലാജി, ടി.കെ. വാസു, എം.എൻ. സത്യൻ, കൊച്ചനിയൻ, പി.ജി. ജയപ്രകാശ് തുടങ്ങിയവർ നേതൃത്വംനൽകി.
പുതുക്കാട് കെ.കെ. രാമചന്ദ്രൻ
മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രചരണം ആരംഭിച്ചത്. എട്ട് പഞ്ചായത്തുകളില്‍ നടത്തിയ പ്രചാരണം ഞായറാഴ്ച രാത്രിസമാപിച്ചു.
തൃപ്രയാറിൽ ഗീത ഗോപി
നാട്ടിക നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപി റോഡ് ഷോ നടത്തി. ഇന്നലെ വൈകിട്ട് അഞ്ചിനു ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിൽനിന്ന് ആരംഭിച്ചു. തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് കാൽനടയായി തൃപ്രയാർ സെന്റർ വഴി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ. ഷാജൻ, സിപിഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ്കുമാർ, സിപി എം മണ്ഡലം സെക്രട്ടറി എ.എസ്. ദിനകരൻ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ.പി. സന്ദീപ് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായി.
Tags : road show nattuvishesham local news