x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ


Published: June 6, 2026 10:32 PM IST | Updated: June 6, 2026 10:32 PM IST

ചെ​റു​തോ​ണി: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ൽ പ​രി​സ​ര​ത്തു​നി​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി.

സം​സ്ഥാ​ന​ത്ത് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വ്യാ​പ​ന​വും ത​ട​യു​ന്ന​തി​നാ​യി കേ​ര​ള പോ​ലീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദ ​നാ​ർ​ക്കോ ഹ​ണ്ട്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​എം. സാ​ബു മാ​ത്യു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് പി.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ജി​ത് നാ​ഥ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​മേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജെ​ൻ​സ​ൺ, സ​യോ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ തൂ​ഫാ​ൻ സ്‌​ക്വാ​ഡാ​ണ് ഹോ​സ്റ്റ​ൽ പ​രി​സ​ര​ത്തു​നി​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​ഞ്ചാ​വ് ചെ​ടി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ട​മോ ഉ​പ​യോ​ഗ​മോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ജി​ല്ലാ ന​ർ​കോ​ട്ടി​ക് സെ​ല്ലി​ന്‍റെ 9497912594 എ​ന്ന ന​മ്പ​രി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വി​വ​രം ന​ൽ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham Local News Cannabis plants

Recent News

Corehub Up