എരുമപ്പെട്ടി: പന്നിത്തടത്ത് വാഹനാപകടം, നാലുപേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലിടിച്ചാണ് അപകടമുണ്ടായത്. തൃത്താലയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്.
തൃത്താല കുമ്പിടി സ്വദേശികളായ അനസ്, ഖദീജ, ഷിബില്‍, ആസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറമനേങ്ങാട് പന്നിത്തടം മിനി മെമ്മോറിയല്‍ യൂത്ത് വോയ്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചു. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അനസിനെ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലേക്കും വാരിയെല്ലിന് പരിക്കേറ്റ ഖദീജയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ അല്‍പ്പനേരം വാഹനഗതാഗതം തടസപ്പെട്ടു.
Tags : nattu vishesham Car accident