x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡി​നു കു​റു​കെ മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: July 25, 2026 02:11 AM IST | Updated: July 25, 2026 02:11 AM IST

മറിഞ്ഞ കാർ

ആ​റ്റി​ങ്ങ​ൽ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് റോ​ഡി​നു കു​റു​കെ മ​റി​ഞ്ഞു. ക​വ​ല​യൂ​ർ കു​ള​മു​ട്ടം റോ​ഡി​ൽ വെ​ട്ടു​കാ​ടി​നു സ​മീ​പ​ത്താ​ണ് മ​ഹീ​ന്ദ്ര എ​സ്‌​യു​വി കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ​ത്. വൈ​ദ്യു​തി പോ​സ്റ്റും കാ​റും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യു​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

പോ​രേ​ടം സ്വ​ദേ​ശി അ​ലി​ഫും കു​ടും​ബ​വു​മാ​ണു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​രേ​ട​ത്തു​നി​ന്ന് കു​ള​മു​ട്ട​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കാ​റി​നു​ള്ളി​ൽ​പെ​ട്ട യാ​ത്ര​ക്കാ​രെ ര​ക്ഷി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​റോ​ളം റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. ട്രെ​യി​ൻ കൊ​ണ്ടു​വ​ന്നാ​ണ് വാ​ഹ​നം റോ​ഡി​ൽ​നി​ന്നു നീ​ക്കം ചെ​യ്ത​ത്.

വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും റോ​ഡി​നു ന​ടു​വി​ൽ​വീ​ണ നി​ല​യി​ൽ ആ​യി​രു​ന്നു. 30 കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ര​ണ്ടു മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണു റോ​ഡി​ൽ​നി​ന്നും വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി​യ​ത്. മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. വൈ​കു​ന്നേ​ര​മാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Car lost

Recent News

Corehub Up