കള്ളിക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ തിരുവനന്തപുരം, കള്ളിക്കാട് പഞ്ചായത്ത്, കള്ളിക്കാട് കുടുംബശ്രീ സിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ശിൽപശാല. കള്ളിക്കാട് ടൗൺ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ജെ.ആർ. അജിത സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എൽ. സാനുമതി, ബ്ലോക്ക് മെമ്പർ ജെ.സി. സജിനിമോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സതീഷ് കുമാർ, വെള്ളാട് സിഡിഎസ് ചെയർപേഴ്സൺ കെ. ലളിത, കുറ്റിച്ചൽ സിഡിഎസ് ചെയർപേഴ്സൺ ദീപിക, അമ്പൂരി സിഡിഎസ് ചെയർപേഴ്സൺ ആർ.സി. മഞ്ജു, ജനപ്രതിനിധികളായ ചിത്ര ഉദയൻ, ആദിശങ്കർ, രതീഷ്, സുമ, ബിന്ദു, അജിത, ജില്ലാ പ്രോഗ്രാം മാനേജർ ലിജിൻ എന്നിവർ പ്രസംഗിച്ചു. കരിയർ വിദഗ്ധൻ എ. ഷിഹാബുദ്ദീൻ ക്ലാസ് നയിച്ചു.
Tags : nattu vishesham Career Guidance